മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്.രാമചന്ദ്രന് നായര്‍(73) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എന്‍.എസ്.എസ്, എന്‍.ഡി.പി.നേതാവുമായിരുന്നു അദ്ദേഹം. 1991ലെ കരുണാകരന് മന്ത്രിസഭയില്‍ ടൂറിസം, ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. എന്‍.എസ്.എസ് ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡംഗം, രജിസ്ട്രാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വനജാക്ഷിയാണ് ഭാര്യ. ദിലീപ് മകനും. 1934 ഡിസംബര്‍ 22 ന് ചെങ്ങന്നൂരില്‍ ജനിച്ച രാമചന്ദ്രന് നായര്‍ എന്‍.എസ്.എസിന്റെ രാഷ്ട്രീയ പ്രസ്ഥനമായ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലൂടെയാണ് രാഷട്രീയരംഗത്ത് എത്തിയത്. ആറന്മുളയില് നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്.