മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടി തന്നെ: ചെന്നിത്തല
തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 29 ഒക്ടോബര്‍ 2010 (12:06 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ നിയമസഭാ നേതാവ് ഉമ്മന്‍ ചാണ്ടി ആയിരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിലെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുക എം എല്‍ എമാര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ കെ പി സി സി നേതൃത്വം മുഖ്യമന്ത്രിയാക്കിയേക്കില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.