മുഖ്യമന്ത്രിയുടെ സമീപനം നാണംകെട്ടവനും ആലും തമ്മിലുള്ള കഥ ഓര്‍മിപ്പിക്കുന്നതാണെന്ന് വിഎസ്
ശാസ്താംകോട്ട|
WEBDUNIA|
PRO
PRO
ഹൈക്കോടതി വിധി വന്നിട്ടും മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനം നാണംകെട്ടവനും ആലും തമ്മിലുള്ള കഥ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി മന്രതിമാരും കേന്ദ്രമന്ത്രിമാരും രാജിവച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശം നടത്തിയിട്ടും ഉമ്മന്‍ചാണ്ടി രാജിവെക്കാതെ കസേരയില്‍ കടിച്ചു തൂങ്ങിക്കിടക്കുകയാണെന്നും വിഎസ് പറഞ്ഞു. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ എംഎ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.