മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍ തുടങ്ങി; മാവോയിസ്റ്റ് സാന്നിധ്യത്തെത്തുടര്‍ന്ന് കനത്തസുരക്ഷ

കല്‍പ്പറ്റ| WEBDUNIA| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2013 (10:45 IST)
PRO
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍ തുടങ്ങി. കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂളിലെ പ്രത്യേക വേദിയിലാണ് പരിപാടി.വയനാട് റെയില്‍വെ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കുമെന്ന് പരിപാടിയ്ക്ക് മുന്പായി സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ നടപ്പിലാക്കൂ. വന്യജീവികളുടെ ശല്യം തടയാന്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും മുഖ്യമന്ത്രിയെ നേരിട്ടുകാണാനുള്ള അവസരം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 246 അപേക്ഷകരെയാണ് മുഖ്യമന്ത്രി നേരിട്ടുകാണുക.

കനത്ത സുരക്ഷാ സന്നാഹത്തിലാണ് പരിപാടി നടക്കുന്നത്.2500 ലധികം പോലീസുകാരെയും സുരക്ഷക്കായി ജനസമ്പര്‍ക്ക വേദിക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.

സുരക്ഷക്കായി 2500ലധികം പോലീസുകാരെയാണ് ജനസമ്പര്‍ക്ക വേദിക്കരികെ വിന്യസിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :