മുഖ്യമന്ത്രിക്ക് മാർക്ക് ഇടാനോ? അതിനു പിണറായി വിജയൻ മുഖ്യമന്ത്രി ആയിട്ട് വേണ്ടേ ? - ജോയ് മാത്യു

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ പറയത്തക്ക പ്രതിച്ഛായ നഷ്ടം സംഭവിച്ചിട്ടില്ല: ജോയ് മാത്യു

aparna shaji| Last Modified വ്യാഴം, 25 മെയ് 2017 (10:37 IST)
മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണുള്ളതെന്ന് നടന്‍ ജോയ് മാത്യു. പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് താരം എല്‍ഡിഎഫ് സര്‍ക്കാറിന്റെ
ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.

ഒരു വര്ഷം പൂർത്തിയാകുന്ന
ഈ സമയത്ത് മുഖ്യമന്ത്രിക്ക് മാര്‍ക്കിടാന്‍ പിണറായി മുഖ്യമന്ത്രി ആയിട്ട് വേണ്ടേ, അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണുള്ളതെന്ന് ജോയ് മാത്യു പറഞ്ഞു. ഒരു വര്‍ഷത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ പറയത്തക്ക പ്രതിച്ഛായ നഷ്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :