സംസ്ഥാനത്ത് മാലിന്യ പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യം നല്‍കിയാല്‍ പണം ലഭിക്കുന്ന പദ്ധതിയുമായി നാഷണല്‍ ഇന്നോവേഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ സാം പിട്രോഡ. പദ്ധതിയുടെ മാതൃക കേരളത്തില്‍ പരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളില്‍നിന്നും മറ്റും സംരംഭകര്‍തന്നെ മാലിന്യം ശേഖരിക്കുകയും നിശ്ചിത അളവിന് വീട്ടുകാര്‍ക്ക് അങ്ങോട്ട് പണം നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. കുടുംബശ്രീ പോലുള്ള ഏജന്‍സികളുടെ സഹായത്തോടെ തന്നെയാവും മാലിന്യം ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയുള്ള വ്യവസായ സംരംഭകര്‍വഴി ഏതെങ്കിലും മുനിസിപ്പാലിറ്റിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. ആയുര്‍വേദ ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് ഏകീകൃത നിലവാരം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.