മാറാട്‌ കേസ് അട്ടിമറിക്കാന്‍ യു ഡി എഫ് ഗൂഢാലോചന: പിണറായി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
രണ്ടാം മാറാട്‌ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന്‌ പാര്‍ട്ടിയ്ക്ക്‌ ഇടക്കിടെ ആവര്‍ത്തിക്കാനാവില്ലെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസ്‌ അന്വേഷിക്കുന്ന നിലവിലെ സംഘത്തെ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാറാട് കേസ് സി ബി ഐ അന്വേഷിക്കണമെന്ന് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അത് അട്ടിമറിക്കപ്പെടുകയായിരുന്നു. മാറാട്‌ കേസ്‌ അട്ടിമറിക്കുന്നതിന്‌ വേണ്ടിയാണ്‌ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മാറ്റിയതെന്നും പിണറായി കുറ്റപ്പെടുത്തി.

കേസ്‌ അന്വേഷണം അട്ടിമറിക്കാന്‍ യു ഡി എഫ്‌ ഗൂഢാലോചന നടത്തുകയാണ്‌. അന്വേഷണ ചുമതലയില്‍ നിന്ന്‌ പ്രദീപ്കുമാറിനെ മാറ്റിയത്‌ മുസ്ലീം ലീഗിനു വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :