മാരിടൈം ബോര്‍ഡ് ബില്‍ ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്തെ വിവിധ തുറുമുഖങ്ങളുടെ വികസനം ഏകോപിപ്പിക്കുന്നത് ലക്‌ഷ്യംവെച്ചുള്ള മാരിടൈം ബോര്‍ഡ് ഉടന്‍ നിലവില്‍ വരുമെന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. വിഴിഞ്ഞം തുറുമുഖത്തിന്‍റെ വ്യാപാരസാധ്യത സംരംഭകര്‍ക്കു പരിചയപ്പെടുത്തുന്ന ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാരിടൈം ബോര്‍ഡ്‌ രൂപീകരിക്കുന്നത്‌ സംബന്ധിച്ച ബില്‍ വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി. തുറമുഖങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും മാരിടൈം ബോര്‍ഡ്‌ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറുമുഖം നിലവില്‍ വരുന്നത് ഇനി ആര്‍ക്കും തടയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറുമുഖ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച വ്യവസായ സംരംഭകരാണു പ്രധാനമായും യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി നാല്‍പ്പതോളം കമ്പനി പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, വല്ലാര്‍പാടം തുറമുഖ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ കേന്ദ്ര ഷിപ്പിംഗ്‌ സെക്രട്ടറി കെ മോഹന്‍ദാസ്‌ ചടങ്ങില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :