മിമിക്സുകള് കാട്ടി ഇലക്ട്രോണിക് മാധ്യമങ്ങള്‍ വ്യക്തികളെ വേദനിപ്പിക്കുന്നെന്ന് കേന്ദ്രകൃഷിമന്ത്രി കെ വി തോമസ് പറഞ്ഞു. കൊച്ചിയില്‍ ഭാരതീയ വിദ്യാഭവന്റെ മാധ്യമ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാധ്യമങ്ങള്‍ വ്യക്തിസ്വാതന്ത്ര്യം മാനിക്കണം. കോടതികള്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും കെ വി തോമസ് പറഞ്ഞു.