കണ്ണൂര്‍|
WEBDUNIA|
Last Modified വെള്ളി, 27 ജൂണ്‍ 2008 (15:00 IST)
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് ശശീന്ദ്രന് ആവശ്യപ്പെട്ടു. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുളള അവസരമൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ തള്ളിപ്പറയാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പല സമരങ്ങള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിന് വിധേയരാകുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പക്ഷപാതിത്വം കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.