പാല|
Joys Joy|
Last Modified ശനി, 24 ജനുവരി 2015 (07:53 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവെയ്ക്കണം എന്ന ആവശ്യപ്പെട്ട് ഇടതുമുന്നണി പാലായില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് വെള്ളിയാഴ്ച
പാല നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മാണിക്ക് അനുകൂലമായി യു ഡി എഫ് പ്രവര്‍ത്തകര്‍ പാല ടൌണില്‍ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ, ഹര്‍ത്താലിന് എതിരായി ബി ജെ പി പ്രവര്‍ത്തകരും പ്രകടനം നടത്തി. മുത്തോലിയിലും പൈകയിലും ബി ജെ പി പ്രവര്‍ത്തകരും യു ഡി എഫ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.