മുംബൈ: മുംബൈയില്‍ മലയാളി പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. തൃശൂര്‍ വാടാപ്പള്ളി സ്വദേശി കെ എസ് ബാലകൃഷ്ണന്റെ മകള്‍ നിഖിത (22)യാണ് മരിച്ചത്. മുംബൈയില്‍ വിദ്യാര്‍ഥിയായിരുന്ന നിഖിതയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. എംസിഎ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി പരീക്ഷയിലെ തോല്‍വി കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.