തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് സജീവ് ആത്മഹത്യ ചെയ്തു. ശമ്പളം കിട്ടാത്തതില്‍ മനംനൊന്താണ് ഇയാള്‍ ജീവനൊടുക്കിയത്. തന്റെ ആത്മഹത്യക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇയാളുടെ വസ്ത്രത്തില്‍ നിന്ന് നാട്ടുകാര്‍ കണ്ടെടുത്തിട്ടുണ്ട്. നെയ്യാറ്റിന്‍കര സ്വദേശിയാണ് സജീവ്.
സജീവിന് രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. മരണത്തിന് കാരണം മുഖ്യമന്ത്രിയാണെന്നും കൈയില്‍ പണമില്ലാത്തതിനാല്‍ തന്റെ മകള്‍ക്ക് ഡിഗ്രി പരീക്ഷയെഴുതാന്‍ സാധിച്ചില്ലെന്നും ഇയാളുടെ ആത്മഹത്യാകുറിപ്പിലുണ്ട്. മരണത്തിന് വീട്ടുകാര്‍ ഉത്തരവാദികളല്ലെന്നുമുണ്ട്.
ഇയാളുടെ മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു.
English Summary: Homeguard's suicide note says that chief minister Umman Chandy is responsible for his death.