മനോജ് കോടതിയെ അപമാനിച്ചു: ഉര്‍വശി

കൊച്ചി| WEBDUNIA|
PRO
PRO
ആറ്റുകാല്‍ പൊങ്കാലയിടാന്‍ തനിക്കൊപ്പം മകള്‍ കുഞ്ഞാറ്റയെ പറഞ്ഞയയ്ക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ആ ഉത്തരവിന് പുല്ലുവില പോലും നല്‍കാതിരുന്ന മനോജ് കെ ജയന്‍ കോടതിയെ അപമാനിച്ചിരിക്കുകയാണെന്ന് നടി ഉര്‍വശി. മുന്‍ ഭര്‍ത്താവ്‌ മനോജ്‌ കെ ജയനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്‌ഷ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഉര്‍വശി. കുഞ്ഞാറ്റയെ ചൊല്ലിയുള്ള ഉര്‍വശിയുടെയും മനോജിന്റെയും പോര് ഇതുവരെ കുടുംബകോടതിയിലാണ് നടന്നിരുന്നത്. അതാണിപ്പോള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

ആറ്റുകാല പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി ഫെബ്രുവരി 18-ന് വെള്ളിയാഴ്ച കാലത്ത് കുഞ്ഞാറ്റയെ എറണാകുളം കുടുംബകോടതി പരിസരത്ത് കൊണ്ടുവരണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ മനോജ് കെ ജയന്‍ ഇത് പാലിച്ചില്ല. വെള്ളിയാഴ്ച കാലത്തുതന്നെ കുഞ്ഞാറ്റയെ ഒരുനോക്കു കാണാനും ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂട്ടിക്കൊണ്ട് പോകാനും ഉര്‍വശി എത്തിയിരുന്നു. മനോജ് കെ ജയന്‍ വെറും കയ്യോടെ വന്നത് കണ്ട ഉര്‍വശി കരയുന്നത് കാണാമായിരുന്നു.

സ്കൂളില്‍ നിന്ന് പോകുന്ന വിനോദയാത്രയില്‍ പങ്കെടുക്കുന്നതിനാല്‍ കുട്ടിയ കൊണ്ടുവരാനായില്ല എന്നായിരുന്നു മനോജ് കെ ജയന്റെ വാദം. മനോജ് കെ ജയന്റെ വാദം കോടതി തള്ളി. കുട്ടിയെ ഉര്‍വശിക്ക് കൈമാറിയേ തീരൂ എന്നാണ് കോടതി വിധിച്ചത്. മനോജ് കെ ജയന്‍ അത് ചെയ്തില്ലെങ്കില്‍ ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടാനും ഉത്തരവില്‍ പറയുന്നുണ്ട്.

കുഞ്ഞാറ്റയെ ആറ്റുകാല്‍ പൊങ്കാലയിടാനായി ഉര്‍വശിക്ക് വിട്ടുകൊടുക്കണമെന്ന കോടതിയുടെ കര്‍ശനമായ ഉത്തരവ് മനോജ് പാലിക്കുകയുണ്ടായില്ല. കോടതിയുടെ ഉത്തരവ്‌ മനോജ്‌ മനപ്പൂര്‍വം ലംഘിക്കുകയും കോടതീ അപമാനിക്കുകയും ചെയ്തുവെന്നാണ് ഉര്‍വശിയുടെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :