താരദമ്പതികളായ മനോജ് കെ. ജയനും ഉര്‍വശിയും അന്തിമമായി പിരിയാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ചെന്നൈയിലെ കുടുംബ കോടതിയില്‍ ഇരുവരും സമ്മത പത്രം എഴുതി നല്കി.
തീരുമാനം ഈ മാസം 20ന് കോടതി പ്രഖ്യാപിക്കും. മകളായ കുഞ്ഞാറ്റയുടെ കാര്യത്തില്‍ എറണാകുളം കുടുംബ കോടതി തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് എറണാകുളം കുടുംബ കോടതിയിലാണ് കേസുള്ളത്. കൊച്ചിയില്‍ മനോജിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് ഇവരുടെ മകള്‍.
കഴിഞ്ഞ ബുധാനാഴ്ച കേസ് പരിഗണിച്ചെങ്കിലും മനോജ് കെ. ജയന് ഹാജരാകാത്തതുമൂലം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഒന്നിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഇരുവരും കോടതിയെ ധരിപ്പിച്ച സാഹചര്യത്തില്‍ വിവാഹ മോചനം അനുവദിക്കും. രണ്ടു വര്‍ഷമായി ഇരുവരും വേറിട്ട് താമസിക്കുകയാണ്.
ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യത ഇല്ലാത്തവിധം പരസ്പര ബന്ധം വഷളായി എന്ന് ഇരു താരങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നില്ല 2000ല്‍ ഇരുവരും വിവാഹിതരായത്. ‘അച്ചുവിന്റെ അമ്മ’യിലൂടെ ഉര്‍വ്വശി വീണ്ടും മലയാളത്തില്‍ സജീവമാകുമ്പോഴാണ് കുടുംബബന്ധം വഷളായത്.
ഭര്‍ത്താവില്‍ നിന്ന് ദേഹോപദ്രവം സഹിക്കാന്‍ വയ്യാതെയാണ് വിവാഹമോചനം തേടുന്നതെന്ന് ഉര്‍വ്വശി ചെന്നൈ കുടുംബ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. സ്വരച്ചേര്‍ച്ചയില്ലാത്ത ദാമ്പത്യജീവിതമാണ് തങ്ങളുടേതെന്നും പരസ്പരധാരണയില്ലാത്ത കുടുംബബന്ധമാണ് ഉള്ളതെന്നും ഉര്‍വ്വശി ഹര്‍ജിയില്‍ പറയുന്നു.
ചെന്നൈ|
M. RAJU|
Last Modified വെള്ളി, 17 ഒക്ടോബര്‍ 2008 (16:49 IST)
സംഗീതജ്ഞന്മാരായ ജയ വിജയന്മാരില്‍ ജയന്റെ മകനാണ് മനോജ് കെ.ജയന്.