പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. 1992ല്‍ ഓച്ചിറ പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനക്കേസില്‍ ആണ് മദനിക്ക് ജാമ്യം ലഭിച്ചത്.
സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഇത് സംബന്ധിച്ച കേസ് ഉള്ളത് കൊല്ലം സെഷന്‍സ് കോടതിയിലാണ്.
ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മദനിക്ക് കേരളത്തില്‍ വരുന്നതിനുള്ള തടസം നീങ്ങിക്കിട്ടി. വ്യാഴാഴ്ച തിരുവനന്തപുരത്ത് ശംഖും മുഖത്ത് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം സംബന്ധിക്കും.
FILE
FILE
കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ ബുധനാഴ്ച മദനിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഒന്‍പതര വര്‍ഷമാണ് അദ്ദെഹം വിചാരണ തടവുകാരനായി കഴിഞ്ഞത്. മദനി കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ പല ഭാഗങ്ങളിലും പി ഡി പി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്.