മണി നിയമത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു: തിരുവഞ്ചൂര്‍
കോട്ടയം|
WEBDUNIA|
PRO
PRO
നിയമത്തെ ഭീഷണിപ്പെടുത്താനാണ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ ശ്രമമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമത്തെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോകാമെന്ന് മണി വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ ഭീഷണി കാലത്തിന് നിരക്കാത്തതാണ്. അന്വേഷണം നടത്തുന്നതിലൂടെ സംഭവത്തില്‍ സത്യം പറയാന്‍ മണിക്ക് അവസരം നല്‍കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഒരാളെ വെട്ടികൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു എന്നൊക്കെ ഒരാള്‍ വിളിച്ച് പറഞ്ഞാല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.