കൊച്ചി|
AISWARYA|
Last Updated:
വെള്ളി, 28 ഏപ്രില്‍ 2017 (12:29 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് എം എം മണിയുടെ അനാവശ്യ പരാമശത്തില്‍ അഭിപ്രായ പ്രകടനവുമായി ഹൈക്കോടതി. എന്താണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നും സംസ്ഥാന ഡി ജി പി ഇതൊന്നും കാണുന്നില്ലെയെന്നും ഹൈക്കോടതി ചോദിച്ചു.
സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം നടത്തിയ മണിയുടെ പ്രസംഗം ഗൗരവകരമായി കാണേണ്ടതാണെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ മണിയുടെ പരമര്‍ശം സ്ത്രീകളെയല്ല അത് മാധ്യമ പ്രവർത്തകർക്കെതിരാണെന്നും സർക്കാർ കോടതിക്ക് വിശദീകരണം നൽകിയിരുന്നു. എന്നാല്‍ അതിന് മറുപടിയായി മാധ്യമപ്രവർത്തകരെ കുറിച്ച് എന്തും പറയാമെന്നാണോ എന്ന് കോടതി തിരിച്ച് ചോദിച്ചിരുന്നു.