മംമ്തയുടെയും മിയ‌യുടേയും അഭിപ്രായത്തോട് യോജിപ്പില്ല, സഹതാപം മാത്രമേ ഉള്ളു: റിമ കല്ലിങ്കൽ

മംമ്തയും മിയയും പറഞ്ഞത് ശരിയല്ല: റിമ കല്ലിങ്കൽ

aparna| Last Modified വെള്ളി, 3 നവം‌ബര്‍ 2017 (10:22 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതോടെയാണ് സിനിമയിലെ കാസ്റ്റിംഗ് കോച്ചിനെ കുറിച്ച് പലരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സിനിമയിൽ സ്ത്രീകൾ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന വിഷയത്തിൽ നടി മംമത മോഹൻദാസ്, മിയ ജോർജ്, ശ്വോത മേനോൻ എന്നിവരുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കൽ.

'മംമ്തയും ശ്വേതയും മിയയും നമിതയും പറഞ്ഞത് സിനിമയിൽ നിന്നും അവര്‍ക്ക് മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല അതിനാല്‍ ഇത്തരം സംഘടനയുടെ ആവശ്യമില്ലെന്നാണ്. എന്നാൽ, എനിക്കും അങ്ങനെത്തെ അനുഭവങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെയൊന്ന് ഇനി ഉണ്ടാകാതിരിക്കാനാണ് ഇത്തരം സംഘടനകൾ' - സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിൽ റിമ പറഞ്ഞു.

'അവള്‍ക്കൊപ്പം ആരുമുണ്ടാകില്ലെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപം മാത്രമേ ഉള്ളു'വെന്നും റിമ അഭിമുഖത്തിൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :