ഭക്ഷണത്തിന് കൂട്ടിയ വില കുറയ്ക്കും: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

ഭക്ഷണത്തിന് കൂട്ടിയ വില കുറയ്ക്കും

തിരുവനന്തപുരം| AISWARYA| Last Modified ശനി, 8 ജൂലൈ 2017 (12:38 IST)
ഹോട്ടൽ ഭക്ഷണത്തിന് കൂട്ടിയ വില കുറയ്ക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ജിഎസ്ടിയിലൂടെ ലഭിക്കുന്ന ഇൻപുട്ട് ക്രെഡിറ്റ് ബില്ലിൽ കുറയ്ക്കുന്നതു കൊണ്ടാണിത്. 7, 10 ശതമാനം നികുതി മാത്രമേ എസി, നോൺ എസി റസ്റ്ററന്റുകളിൽ യഥാക്രമം ഈടാക്കൂ.

നിലവില്‍ 12, 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. അതേസമയം ഹോട്ടൽ ഭക്ഷണത്തിന് 13 ശതമാനം വരെ വില കൂടുമെന്നും ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. 18 ശതമാനം വരെ നികുതി വരുന്നതാണു കാരണം. തിങ്കളാഴ്ച മുതൽ കോഴി വില 87 ആക്കിയേ തീരൂ. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.‌

ഹോട്ടൽ ഭക്ഷണത്തിന് വില വർധിക്കുന്നത് നികുതിയുടെ പേരിലല്ല. ഇന്‍പുട്ട് എത്ര കിട്ടുന്നോ അതു കുറയ്ക്കും. ഇൻപുട്ട് എത്രയാക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. ഹോട്ടലുടമകളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ട്. തുടക്കമെന്ന നിലയിൽ അഞ്ചോ എട്ടോ ശതമാനം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഇതു നടപ്പാക്കുന്നതിൽ പ്രായോഗികമായ തടസ്സങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :