സി എസ് ഐ ഉത്തര കേരള മഹായിടവക മുന്‍ ബിഷപ്പ് ടി ബി ബഞ്ചമിന്(102) അന്തരിച്ചു. മഹായിടവകയിലെ ആദ്യ മലയാളിയായ മെത്രാനായിരുന്നു അദ്ദേഹം. ചാലുകുന്നിലുള്ള വീട്ടില്‍വച്ചാണ് അന്ത്യം സംഭവിച്ചത്.
പെരുമ്പാവുര് മുതല്‍ മംഗലാപുരം വരെയുള്ള മഹായിടവകയെ 17 വര്‍ഷം മെത്രാനായി നയിച്ചു. തിരുവിതാംകൂര്‍ കൊച്ചി ആംഗ്ലിക്കന്‍ മഹായിടവകയിലെ വൈദികനായിരുന്ന മാരാമണ്‍ തേവര്‍തുണ്ടിയില്‍ ആര്‍ച്ച് ഡീക്കന്‍ ടി കെ ബഞ്ചമിന്റെ മകനാണ്.
കോട്ടയം സി എസ് ഐ കത്തീഡ്രല്‍ വികാരിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സി എന്‍ ഐ പ്രിന്‍സിപ്പലായും സേവനം ചെയ്തു. തൃശൂരില്‍ വനിതാമന്ദിരം, നിലമ്പൂരില്‍ കുഷ്ഠരോഗ വിമുക്ത ഭവനം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
കോട്ടയം കണിയാംകുളത്ത് മാണി കെ ഉമ്മന്റെ മകള്‍ ഗ്രേസിയാണ് ഭാര്യ. മലയാളം പ്ലാന്‍േറഷന്‍ ജനറല്‍ മാനേജര്‍ ടി കെ ബഞ്ചമിന്, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഉമ്മന്‍ ബഞ്ചമിന്, ജിജി എന്നിവര്‍ മക്കളാണ്.