ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം‌കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ബാര്‍ലൈസന്‍സുകള്‍ പുതുക്കിയത് സംബന്ധിച്ച് ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ലൈസന്‍സുകള്‍ പുതുക്കിയതില്‍ വിവേചനം കാണിച്ചെന്ന് ആരോപിച്ച് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പല ത്രീസ്റ്റാര്‍ ഹോട്ടലുകളെയും ലൈസന്‍സ് പുതുക്കിയപ്പോള്‍ തഴഞ്ഞുവെന്നും ചില ടു സ്റ്റാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയെന്നുമാണ് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സര്‍ക്കാര്‍ തങ്ങളോട് അനീതി കാണിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് ഏപ്രില്‍ രണ്ടിന് സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. സംസ്ഥാനത്ത് ആകെ 753 ബാറുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നത്.

ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കാതിരിക്കുമ്പോള്‍ നിലവാരമില്ലാത്ത ബാറുകള്‍ എങ്ങിനെ പ്രവര്‍ത്തിക്കുമെന്ന സുപ്രീം കോടതിയുടെ ചോദ്യമാണ് സര്‍ക്കാര്‍ ഉത്തരവിന് ഇടയാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :