ബസ് ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതി ഇന്നു യോഗം ചേരും. പ്രധാനമായും നാറ്റ്‌പാക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആയിരിക്കും ഇന്നു ചര്‍ച്ച നടക്കുക. മന്ത്രിസഭായോഗത്തിനു ശേഷമായിരിക്കും ഉപസമിതി ചര്‍ച്ചയ്‌ക്കായി ചേരുക.
സംസ്ഥാനത്ത് ബസുകളുടെ മിനിമം ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി നാറ്റ്‌പാകിനെ ചുമതലപ്പെടുത്തിയിരുന്നു. നാറ്റ്‌പാക് നല്‍കിയ റിപ്പോര്‍ട്ട് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിന് അനുകുലമാണ്. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭാ ഉപസമിതി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചനകള്‍.
മിനിമം ചാര്‍ജ് മൂന്നര രൂപയില്‍ നിന്ന് നാല് രുപയായി വര്‍ദ്ധിപ്പിച്ചേക്കും. നേരത്തെ ചാര്‍ജ് പരിഷ്ക്കരിച്ച ശേഷം ഇന്ധനവിലയടക്കം 20 ഇനങ്ങളുടെ വില വര്‍ദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് ചാര്‍ജ് കൂട്ടണമെന്ന് നാറ്റ്പാക് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം മിനിമം ചാര്‍ജ് നാല് രൂപയില്‍ നിന്ന് മൂന്നര രൂപയായി കുറച്ചിരുന്നു. ഇന്ധനവില കുറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഇത്. അതേസമയം ഇന്നു ചേരുന്ന മന്ത്രിസഭാ ഉപസമിതി ഓട്ടോ-ടാക്സി നിരക്ക് പരിഷ്ക്കരിക്കുന്നതും ചര്‍ച്ച ചെയ്യും.