ബസില്‍ ജന്മം നല്‍കിയ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി അറസ്റ്റില്‍

കോട്ടയം| WEBDUNIA|
PRO
PRO
കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ പൊലീസ് പിടികൂടി. ഏന്തയാര്‍ സ്വദേശിനി റസിയ(22)യെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. രക്തസ്രാവത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പിടികൂടിയത്. അവിഹിതമായി ജനിച്ചതിനാലാണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. ഇവരുടെ ഭര്‍ത്താവ് രണ്ട് വര്‍ഷമായി ഗള്‍ഫിലാണ്.

ഗര്‍ഭിണിയായ റസിയ തന്റെ വയറ്റില്‍ മുഴയാണെന്നായിരുന്നു ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിന്റെ ചികിത്സയ്ക്കാണ് യുവതി ബന്ധുക്കളോടൊപ്പം കോട്ടയത്തേക്ക് പോയത്. യാത്രയ്ക്കിടെ ബസില്‍വച്ച് യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. എന്നാല്‍ ഈ വിവരം ബന്ധുക്കളോ യാത്രക്കാരൊ അറിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ്‌ കുമളിയില്‍ നിന്നുള്ള ബസ്‌ കോട്ടയം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്‌. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിക്കഴിഞ്ഞ്‌ കണ്ടക്ടറാണ് ബസിനുള്ളില്‍ കുഞ്ഞിനെ കണ്ടത്‌. തുണിയില്‍ പൊതിഞ്ഞ നിലയില്‍ സീറ്റിനടിയിലാണ്‌ ചോരക്കുഞ്ഞിനെ കണ്ടത്‌. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ്‌ എത്തിയാണ്‌ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :