പോസ്റ്റര്‍ വിവാദം: എസ് പിയെ അനുകൂലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത കണ്ണൂര്‍ എസ് പിയെ അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ചട്ടങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് പരേഡ് ഗ്രൌണ്ടില് കെ സുധാകരന് എം പിയെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് എസ് പി അനൂപ് ജോണ്‍ കുരുവിള പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. ഇതിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
നേരത്തെ കെ പി സി സി ഭാരവാഹി യോഗത്തില്‍ കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സുധാകരന് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയേയും സുധാകരന് വിമര്‍ശിച്ചിരുന്നു. കണ്ണൂരിലെ രണ്ട് നേതാക്കള്‍ പറഞ്ഞാല്‍ മാത്രം അനുസരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ പറഞ്ഞാല്‍ മാത്രമേ പൊലീസ് അനുസരിക്കുകയുള്ളു എന്ന സ്ഥിതിയാണ് ജില്ലയില്‍ ഇപ്പോള്‍ ഉള്ളതെന്നും സുധാകരന് കുറ്റപ്പെടുത്തിയിരുന്നു.