പൊലീസൊക്കെ കോമഡി അല്ലേ ചേട്ടാ... എസ് ഐയുടെ തൊപ്പി അയാള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്നുണ്ടോ?

എസ്ഐയുടെ തൊപ്പിയണിഞ്ഞ് മര്‍ദ്ദനക്കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകന്റെ സെൽഫി! - ചിത്രം വൈറലാകുന്നു

കോട്ടയം| aparna| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2017 (08:46 IST)
മര്‍ദ്ദന കേസിലെ പ്രതി എസ് ഐയുടെ തൊപ്പി അണിഞ്ഞു നില്‍ക്കുന്ന സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സിപി‌എം പ്രവര്‍ത്തകന്‍ മിഥുനാണ് കഥയിലെ ‘നായകന്‍‘. കഥ നടക്കുന്ന സ്ഥലം പൊലീസ് സ്റ്റേഷനും!.

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് കുമരകം തൈപ്പറമ്പിൽ മിഥുൻ. മിഥുന്റെ സെല്‍ഫി ഫേസ്ബുക്കിലൂടേയും വാട്സാപ്പിലൂടെയും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെ നേതൃത്വത്തിൽ എസ്പിക്ക് പരാതി നൽകി.

ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ പ്രതിയോട് ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത സൌഹൃദ മനോഭാവമാണ് പൊലീസ് കാണിച്ചതെന്നാണ് ആരോപണം. ഇക്കാര്യം സെല്‍ഫി എടുത്തതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :