പുറത്തായവരില്‍ മധുവും ഇന്നസെന്റും

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (16:08 IST)
പത്മഭൂഷണ്‍ - പത്മശ്രീ പുരസ്കാരങ്ങള്‍ക്കായി കേരളം സമര്‍പ്പിച്ച നാമനിര്‍ദേശ പട്ടിക പുറത്ത് വന്നിരിക്കുന്നു. സാംസ്‌കാരിക മന്ത്രി കെസി ജോസഫിന്‍െറ നേതൃത്വത്തിലുളള മൂന്നംഗ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. യൂസഫലി കേച്ചേരി, ഇന്നസെന്റ്, എം‌ജി ശ്രീകുമാര്‍ എന്നിവരാണ് പത്മശ്രീ പട്ടികയില്‍ ഉണ്ടായിരുന്നവരില്‍ പ്രമുഖര്‍. പത്മഭൂഷണു വേണ്ടി നടന്‍ മധുവിനെ മാത്രമാണ് ശുപാര്‍ശ ചെയ്തിരുന്നത്.

പട്ടികയില്‍ ഇടം പിടിച്ച സംവിധായകന്‍ പ്രിയദര്‍ശനും പങ്കജ കസ്തൂരി ഹെര്‍ബല്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ ജെ ഹരീന്ദ്രന്‍നായര്‍ക്കും പുരസ്‌കാരം ലഭിച്ചപ്പോള്‍ ബാക്കിയുള്ള 42 പേരെ കേന്ദ്രം തഴഞ്ഞു. പത്മഭൂഷണാകട്ടെ കേരളത്തിന് ലഭിച്ചതുമില്ല. പത്മശ്രീ പുരസ്കാരത്തിനായി കേരളം സമര്‍പ്പിച്ച പട്ടിക ഇതാണ് -

കെജി ജയന്‍ (സംഗീതജ്‌ഞന്‍), വാരാണസി വിഷ്‌ണുനമ്പൂതിരി (ചാക്യാര്‍കൂത്ത്‌), തിരുവിഴ ജയശങ്കര്‍ (നാദസ്വരം), യൂസഫലി കേച്ചേരി (ഗാനരചയിതാവ്‌), ഇന്നസെന്റ്‌ (നടന്‍), ഗോപിനാഥ്‌ മുതുകാട്‌ (മജീഷ്യന്‍), എംജി ശ്രീകുമാര്‍ (ഗായകന്‍), ഫാദര്‍ വര്‍ഗീസ്‌ പാലത്തിങ്കല്‍ (സാമൂഹിക പ്രവര്‍ത്തനം), ഡോ. സികെ രാമചന്ദ്രന്‍ (ജനറല്‍ ഫിസിഷ്യന്‍), ജോര്‍ജ്‌ കുട്ടി കാരപറമ്പില്‍ (അന്ധരുടെ സംസ്‌ഥാന നേതാവ്‌), ഡോ. എം നാരായണന്‍ നായര്‍ (ഡയറക്‌ടര്‍ ലോ അക്കാദമി ലോ കോളജ്‌), പി.യു. തോമസ്‌ (നവജീവന്‍ ട്രസ്‌റ്റ് കോട്ടയം), ഷാഹന്‍ ഹസന്‍ മുസ്ലിയാര്‍ (ചെയര്‍മാന്‍ ടി.കെ.എം. എന്‍ജിനീയറിംഗ്‌ കോളജ്‌ ട്രസ്‌റ്റ്).

പിഎന്‍സി മേനോന്‍ (ശോഭ ഡെവലപ്പേഴ്‌സ്), അഷ്‌ടവൈദ്യന്‍ ചെറിയ നാരായണന്‍ നമ്പൂതിരി, കെപി.ഹുസൈന്‍ (ഫാത്തിമ ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പ്‌), ഡോ. രാജന്‍ ജോസഫ്‌ (ഡയറക്‌ടര്‍ പുഷ്‌പഗിരി), ഡോ. ഡി ഡാലസ്‌ (ഹോളിസ്‌റ്റിക്‌ മെഡിസിന്‍, തിരു. മെഡിക്കല്‍ കോളജ്‌), ഡോ. മാത്യു പാറയ്‌ക്കല്‍ (കോട്ടയം), ഡോ. കെആര്‍ രാജപ്പന്‍ (പ്ലാസ്‌റ്റിക്‌ സര്‍ജന്‍, സ്‌പെഷ്യലിസ്‌റ്റ് ആശുപത്രി കൊച്ചി), എംജിഎസ്‌. നാരായണന്‍ (ചരിത്രകാരന്‍).

കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി (വാസ്‌തു-ജ്യോതിഷ വിദഗ്‌ധന്‍), ഡോ. എ.സുകുമാരന്‍നായര്‍ (മുന്‍ വൈസ്‌ ചാന്‍സിലര്‍ എം.ജി. സര്‍വകലാശാല), ഡോ. എം.എ. ഉമ്മന്‍ (സാമ്പത്തിക വിദഗ്‌ധന്‍), ഡോ. ശാന്തമ്മ മാത്യു (ഗൈനക്കോളജിസ്‌റ്റ്), ഡോ. എംപിപി നമ്പൂതിരി (നേത്രരോഗ വിദഗ്‌ധന്‍), സൂര്യ കൃഷ്‌ണമൂര്‍ത്തി (ചെയര്‍മാന്‍ സംഗീത നാടക അക്കാദമി), രാജേന്ദ്രകുമാര്‍ (ഫോട്ടോഗ്രാഫര്‍), ഡോ. ഫ്രാന്‍സിസ്‌ ആലപ്പാട്‌ (സാമൂഹിക പ്രവര്‍ത്തനം), ആര്‍ട്ടിസ്‌റ്റ് സുജാതന്‍, ഡോ. ഷാജിപ്രഭാകരന്‍ (ന്യൂറോളജിസ്‌റ്റ്), ഡോ. ജെ ഹരീന്ദ്രന്‍നായര്‍ (എംഡി പങ്കജകസ്‌തൂരി ഹെര്‍ബല്‍സ്‌).

ടിജി ചിദംബരം (യോഗാചാര്യന്‍), മാവേലിക്കര എസ്‌.ആര്‍. രാജു (മൃദംഗം), ഡോ. കെപി ഹരിദാസ്‌ (അലോപ്പതി), അഡ്വക്കേറ്റ് ബിഎസ്‌ കൃഷ്‌ണന്‍, ഡോ. സഹദുളള (ചെയര്‍മാന്‍ കിംസ്‌ ആശുപത്രി), ഡോ. ഇബ്രാഹിം ഹാജി (സാമൂഹിക പ്രവര്‍ത്തനം യുഎഇ), കാനായി കുഞ്ഞിരാമന്‍ (ശില്‌പി), പി ജയചന്ദ്രന്‍ (ഗായകന്‍), രാഘവന്‍ സംഗീതരാമന്‍ (ലോക ബാങ്ക്‌ സിഇഒ), പ്രിയദര്‍ശന്‍ (സംവിധായകന്‍), ആനന്ദകുമാര്‍ (സത്യസായി ട്രസ്‌റ്റ്), തോമസ്‌ ജേക്കബ്‌ (മനോരമ).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :