പുതിയ കക്ഷികളെ തീരുമാനിക്കാന്‍ ഇടതുമുന്നണി ഇന്ന്

തിരുവനന്തപുരം| WEBDUNIA|
PRO
പുതിയ ഘടകകക്ഷികളെ മുന്നണിയിലെടുക്കുന്ന കാര്യം പരിഗണിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരുന്നു. തിരുവനന്തപുരത്താണ് യോഗം. പി സി തോമസിന്‍റെ പാര്‍ട്ടിയടക്കമുള്ളവരെ മുന്നണിയിലെടുക്കുന്നത് ചര്‍ച്ച ചെയ്യുകയാണ് ഇന്നത്തെ യോഗത്തിന്‍റെ അജന്‍ഡ. പി സി തോമസിനെ കൂടാതെ എന്‍ സി പി, ഐ എന്‍ എല്‍ എന്നീ കക്ഷികളുടെ കാര്യവും ചര്‍ച്ചയ്ക്കുഇ വന്നേക്കും.

പി സി തോമസിന്‍റെ പാര്‍ട്ടിയെ മാത്രമായി മുന്നണിയില്‍ എടുക്കേണ്ട എന്ന നിലപാടിലാണ് സി പി ഐയും ആര്‍ എസ് പിയും. നേരത്തെ ചേര്‍ന്ന മുന്നണിയോഗത്തില്‍ പി സി തോമസിനെയും കൂട്ടരെയും മാത്രമായി മുന്നണിയില്‍ എടുക്കുന്നതിന് വേണ്ടി സി പി എം ശ്രമിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പു മൂലം അതിനു കഴിഞ്ഞില്ല.

പി സി തോമസിനെ മാത്രമായി മുന്നണിയില്‍ എടുക്കേണ്ടെന്നും എന്‍ സി പിയെയും ഐ എന്‍ എല്ലിനെയും കൂടി ഉള്‍പ്പെടുത്തണമെന്നുമാണ് ആര്‍ എസ് പിയുടെയും സി പി ഐയുടെയും നിലപാട്. എന്നാല്‍ എന്‍ സി പി, ഐ എന്‍ എല്‍ എന്നീ കക്ഷികളെ മുന്നണിയില്‍ കക്ഷികളാക്കേണ്ടെന്നാണ് സി പി എം കരുതുന്നത്. പകരം മുന്നണിക്ക് പുറത്തു നിര്‍ത്തി സഹകരിപ്പിച്ചാല്‍ മതിയെന്നാണ്‌ സി പി എം കണക്കുകൂട്ടല്‍.

കൂടുതല്‍ ഘടകക്ഷികളെ ഉള്‍പ്പെടുത്തുന്നതു കൂടാതെ ദേശീയപാതാ വികസനം, ദേവസ്വം ബോര്‍ഡുകളുടെ പുനഃസംഘടന എന്നീ വിഷയങ്ങളാണ്‌ മുന്നണിയോഗത്തിന്‍റെ പരിഗണനയ്ക്ക്‌ വരാന്‍ ഇടയുള്ള വിഷയങ്ങളെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :