പീഡന ശ്രമം: അധ്യാപകന്‍ പിടിയില്‍

കുളത്തൂപ്പുഴ| WEBDUNIA|
PRO
PRO
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ കിഴക്കും ഭാഗം നജുമാ മന്‍സിലില്‍ ഷാനവാസ്(40) ആണ്‌ പൊലീസ് പിടിയിലായത്.

കുളത്തൂപ്പുഴ സര്‍ക്കാര്‍ ഹൈസ്കൂളിലെ താത്കാലിക അധ്യാപകനായ ഷാനവാസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു എന്നാണ്‌ സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

കുളത്തൂപ്പുഴ എസ്ഐ സുധീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :