കോട്ടയം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് തനിക്ക് ഒരിക്കലും തലവേദനയായിട്ടില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് നയമാണ് നടപ്പാക്കുന്നതെന്നും മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നെല്ലിയാമ്പതി വിഷയത്തില്‍ പി സി ജോര്‍ജും ഗണേശ്കുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെയാണ് മാണിയുടെ ഈ പ്രതികരണം. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഉടമകളെ സഹായിക്കുന്ന നിലപാടാണ് പി സി ജോര്‍ജിനെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സി പി എം വിട്ട് പുറത്തുവരണമെന്നും കെ എം മാണി പറഞ്ഞു.