പി എസ് സി ഓഫീസ് മാറ്റുന്നതില്‍ സംഘര്‍ഷം

തിരുവനന്തപുരം| WEBDUNIA|
പി എസ് സി ജില്ലാ ഓഫീസ് പട്ടത്തെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് കവടിയാറിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം തടയാനെത്തിയ ജീവനക്കാരെ പോലീസ് അറസ്‌റ്റു ചെയ്തു. പ്രതിപക്ഷ സംഘടന പി എസ് സി എംപ്ലോയീസ് അസോസിയേഷനിലെ 12 പേരെയാണ് പോലീസ് അറസ്‌റ്റു ചെയ്തത്.

മൂന്നു മാസം മുമ്പ് അന്നത്തെ ജില്ലാ ഓഫീസറുമായി കെട്ടിടം ഉടമയുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇപ്പോള്‍ ഓഫീസ് മാ‍റ്റുന്നത്. എന്നാല്‍ കെട്ടിടത്തില്‍ സൌകര്യങ്ങളില്ലത്തതിനാല്‍ മാറ്റരുതെന്ന് ഇപ്പോഴത്തെ ജില്ലാ ഓഫീസര്‍ കമ്മിഷന് റിപ്പോര്‍ട്ട് കൊടുത്തിരുന്നു.

എന്നാല്‍ ജില്ലാ ഓഫീസറുടെ നിര്‍ദ്ദേശത്തെ മറികടന്നു കൊണ്ടാണ് പി എസ് സി ഓഫീസ് സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇപ്പോള്‍, ഓഫീസ് ഭാഗികമായി മാറ്റാനാണ് തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :