കോട്ടയത്ത് ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അതിനോട് യോജിപ്പില്ല. വിഷയം കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് കെഎം മാണിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അനാവശ്യ വിവാദങ്ങള്‍ ജോര്‍ജ് ഒഴിവാക്കണം എന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗുജറാത്ത് പ്രതിനിധികളെ കണ്ടതിനെ ചെന്നിത്തല ന്യായീകരിച്ചു. ആരായാലും ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കന്‍ ശ്രമിക്കണമെന്നും അത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.