പിറവത്ത് 4,221 പുതിയ വോട്ടര്‍മാര്‍

കൊച്ചി| WEBDUNIA|
PRO
PRO
പിറവം നിയോജകമണ്ഡലത്തില്‍ 4,221 പുതിയ വോട്ടര്‍മാര്‍. മൊത്തം 1,83,170 വോട്ടര്‍മാരാണ് പിറവത്തുള്ളത്.

ഇരുന്നൂറ്റിമുപ്പത്തിരണ്ട് അപേക്ഷകള്‍ തള്ളി. 89,925 പുരുഷ വോട്ടര്‍മാരും 93,245 സ്ത്രീ വോട്ടര്‍മാരാണ് പിറവത്തുള്ളത്.

മുന്‍ന്ത്രി ടി എം ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. മാര്‍ച്ച് 17നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിയായി എം ജെ ജേക്കബ് മത്സരിക്കുമ്പോള്‍ ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യുഡി‌എഫിന്റെ സ്ഥാനാനാര്‍ഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :