പിറവത്ത് മത്സരിക്കുന്നത് ഉമ്മന്‍‌ചാണ്ടി: തങ്കച്ചന്‍

കൊച്ചി| WEBDUNIA|
PRO
പിറവത്ത് യഥാര്‍ത്ഥത്തില്‍ മത്സരിക്കുന്നത് ഉമ്മന്‍‌ചാണ്ടിയാണെന്ന് യുഡി‌എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍. പിറവത്ത് അനൂപ് ജേക്കബിന് വലിയ പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അനൂപ് ഒട്ടും മോശമല്ലെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

വിശ്വാസികളുടെ വോട്ടുകള്‍ യു‌ഡി‌എഫിനും നിരീശ്വരവാദികളുടെ വോട്ട് എല്‍‌ഡി‌എഫിന് ലഭിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. അനൂപിനെ ജയിച്ചാല്‍ മന്ത്രിയാക്കുമെന്നുള്ള വാദവുമായി മന്ത്രിമാര്‍ വരെ രംഗത്തുള്ള സമയത്താണ് അനൂപിന് പ്രാധാന്യമില്ല എന്ന പ്രസ്‌താവന തങ്കച്ചനില്‍ നിന്നും ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :