പിറവത്ത് മത്സരിക്കാന്‍ അനൂപുമാര്‍ രണ്ട്

പിറവം| WEBDUNIA|
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് പുറമെ മറ്റൊരു അനൂപ് ജേക്കബ് കൂടെ. കൂത്താട്ടുകുളം പള്ളിത്താഴത്ത് വീട്ടില്‍ അനൂപ് ജേക്കബാണ് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ അപരനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമില്ലാത്തത് അപരന് തുണയാകുമെന്നാണ് സൂചന. ഇരു സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാറുള്ള ചിഹ്നമായിരിക്കും നല്‍കുക. ഇത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ട്.

അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന് അപരന്മാരില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ബുധനാഴ്ച അവസാനിച്ചപ്പോള്‍ പതിനാറുപേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ഡമ്മി സ്ഥാനാര്‍ഥികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :