പിറവത്ത് ജയിച്ചാല്‍ അനൂപ് മന്ത്രി: ആര്യാടന്‍

തിരുവനന്തപുരം| WEBDUNIA|
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അനൂപിന് നല്‍കുന്നത് ടി എം ജേക്കബ് വഹിച്ചിരുന്ന അതേ വകുപ്പുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്‌ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കുമ്പോഴാണ് ടി എം ജേക്കബ് അന്തരിക്കുന്നത്. ജേക്കബിന്റെ വകുപ്പുകള്‍ തന്നെ അനൂപിന് നല്‍കുമെന്നാണ് ആര്യാടന്‍ മുഹമ്മദ് പിറവത്തെ തെരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷനില്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ യുഡി‌എഫ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അനൂപിനെ മന്ത്രിയാക്കുമെന്ന ആര്യാടന്റെ പ്രസ്‌താവന പിറവം തെരഞ്ഞെടുപ്പില്‍ അനൂപിന് ജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് യു‌ഡി‌എഫ് അനുഭാവികള്‍ കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :