പിണറായി ഒരു കടലാസു പുലി മാത്രം: പി സി ജോര്‍ജ്

കോട്ടയം| WEBDUNIA|
PRO
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്. പിണറായി ഒരു കടലാസുപുലി മാത്രമാണെന്നാണ് ജോര്‍ജ് അഭിപ്രായപ്പെട്ടത്. മതമേലധ്യക്ഷന്മാരെ വിമര്‍ശിക്കാന്‍ പിണറായിക്കുള്ള യോഗ്യത എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന സി പി എം സെക്രട്ടറിമാര്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ പൌവ്വത്തിലിനെ രാഷ്ട്രീയവേദി ഉപയോഗിച്ച് പിണറായി വിമര്‍ശിച്ചതിനേയും ജോര്‍ജ് കുറ്റപ്പെടുത്തി.

മാര്‍പാപ്പയുടെ വാക്കുകള്‍ വിശ്വാസിസമൂഹത്തിന് ആത്മീയ വഴിത്താരയിലെ കൈവിളക്കുകളാണെന്ന് എന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :