അഭിനവ നരേന്ദ്രമോഡിയായി വേഷംമാറിയെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ മനുഷ്യത്വമുള്ളവര്‍ പ്രതികരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ. ഹിറ്റ്ലറുടെ ഗതിയാണ് പിണറായിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ അടിയന്തരമായി അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച മാനവസംരക്ഷണ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് എസ് ദീപു അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന് വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.