പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെ കൊടും ക്രൂരത: അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചു മൂടി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പിഞ്ചു കുഞ്ഞിനെ

കോട്ടയം| WEBDUNIA|
PRO
സംസ്ഥാനത്ത് വീണ്ടും കുരുന്നുകള്‍ക്ക് നേരെ കണ്ണില്ലാത്ത ക്രൂരത. ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടി. കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു.

എറണാകുളം ചോറ്റാനിക്കരയില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയായ അക്‌സയെയാണ് മാതാവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപെടുത്തിയ ശേഷം ജെസിബി ഓപ്പറേറ്ററായ കാമുകന്‍ കുട്ടിയെ കുഴിച്ച് മൂടുകയായിരുന്നു.

കുട്ടിയുടെ റാണിയേയും അമ്മയുടെ കാമുകന്‍ രഞ്ജിത്തിനേയും സുഹൃത്ത് ബെയ്‌സിലിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

വിവാഹ മോചനം നേടിയ റാണി മകള്‍ അക്സക്കൊപ്പം വാടക വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു.

കഴിഞ്ഞയാഴ്ച പത്തനംതിട്ടയിലെ റാന്നിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് പിതൃ സഹോദരന്‍ രണ്ട് ആണ്‍കുട്ടികളെ കഴുത്തറുത്ത് കൊന്നിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലാണ് കൊച്ചുകുട്ടിയെ രണ്ടാംനിലയില്‍ നിന്നും താഴേക്കെറിഞ്ഞ സംഭവമുണ്ടായത്. അഞ്ചു വയസ്സുകാരനായ സുജിത്തിനാണ് അപകടം സംഭവിച്ചത്.

നെഞ്ചിനും കൈക്കും പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷള്‍ നല്‍കി വരികയാണ്. സംഭവത്തില്‍ കോലഞ്ചേരി സ്വദേശി ജോബിയെന്നയാളെ പോലീസ് പിടികൂടി. ഇയാള്‍ക്ക് കുട്ടിയുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. ഇയാള്‍ മനോരോഗമുണ്ടെന്ന ഭാവം പ്രകടിപ്പിക്കുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :