സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി ജി ഡോക്ടര്‍മാര്‍ നാലു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി പി കെ ശ്രീമതിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സുകളുടെ ഫീസ് കുറയ്ക്കാമെന്ന് ആരോഗ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്കി. ജോലിഭാരം കുറയ്ക്കുക, സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം നടത്തിയത്.
അതേസമയം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഹൗസ് സര്ജന്മാര് തീരുമാനമെടുത്തിട്ടില്ല. അവരുടെ ആവശ്യങ്ങള്‍ അടങ്ങുന്ന കത്ത് ആരോഗ്യമന്ത്രിയുടെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ട്..
പി ജി ഡോക്ടര്‍മാര്‍ക്കൊപ്പം രണ്ടു ദിവസമായി ഹൗസ് സര്ജന്മാരും സമരം ആരംഭിച്ചതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു.