തിരുവനന്തപുരം|
WEBDUNIA|
Last Modified ചൊവ്വ, 15 ഫെബ്രുവരി 2011 (12:41 IST)
സംസ്ഥാനത്ത് പാല്‍വില ഉടന്‍ കൂട്ടില്ലെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം സംബന്ധിച്ച് വകുപ്പ് സെക്രട്ടറി സുബ്രതോ മുഖര്‍ജിയുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പാല്‍വിതരണം കാര്യക്ഷമമാക്കണമെന്ന് മില്‍മയോട് ആവശ്യപ്പെടും. മില്‍മ നേരിടുന്ന നഷ്ടത്തിന്റെ വിശദമായ കണക്കുകള്‍ സുബ്രതോ മുഖര്‍ജി ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പാല്‍വില വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മ കഴിഞ്ഞദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പാലിന്റെ അളവ് കുറഞ്ഞതും വില ഗണ്യമായി വര്‍ധിച്ചതും ചൂണ്ടിക്കാണിച്ചായിരുന്നു ഈ ആവശ്യം. ഈ സാഹചര്യത്തില്‍ വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മില്‍മയുടെ നിലപാട്.