പാലക്കാട്‌ നഗരസഭയില്‍ വനിതാ അംഗങ്ങള്‍ക്ക്‌ പ്രത്യേക മുറി

പാലക്കാട്‌| WEBDUNIA| Last Modified ചൊവ്വ, 30 നവം‌ബര്‍ 2010 (13:26 IST)
വനിതാ കൗണ്‍സിലര്‍മാര്‍ക്കു വിശ്രമമുറി അനുവദിക്കാന്‍ പാലക്കാട് നഗരസഭാ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ബി ജെ പിയും സി പി എമ്മും അനുകൂലിച്ചു.

നഗരസഭയില്‍ വനിതാ അംഗങ്ങള്‍ക്ക്‌ പ്രത്യേക വിശ്രമമുറി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബി ജെ പി ജില്ലാ സെക്രട്ടറി പ്രമീള ശശിധരന്‍ ഇന്നലെ രാജിവച്ചിരുന്നു.

പാലക്കാട് നഗരസഭയില്‍ 52 അംഗങ്ങളില്‍ 28 പേര്‍ വനിതകളാണ്. പ്രത്യേക മുറി വേണമെന്നാവശ്യപ്പെട്ട നിവേദനം കഴിഞ്ഞ ദിവസം ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസിന് സമര്‍പ്പിച്ചെങ്കിലും നഗരസഭാ യോഗം ആവശ്യം തളളിയിരുന്നു.

ഈ ആവശ്യം അടുത്ത കൌണ്‍സില്‍ യോഗത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെടുത്താമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും വനിതകളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :