പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 12 ജനുവരി 2012 (20:29 IST)
പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. റെയില്‍വെ അറിയിച്ചതാണ് ഇക്കാര്യം. റെയില്‍വെയ്ക്ക് 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമുള്ള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഓഹരിയുണ്ടാവില്ല. ബി ഇ എം എല്ലിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനും ഇതിനായി ആഗോള ടെണ്ടര്‍ വിളിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കോച്ച് ഫാക്ടറിയ്ക്കായി 294 ഹെക്ടര്‍ ഭൂമി വിലയ്ക്കുവാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.