എസ്.എസ്.എല്‍.സി പരീക്ഷാഫലം കാലതാമസമില്ലാതെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. അധ്യാപകരുടെ പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
കൊല്ലം ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പരീക്ഷ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷത്തേതിലും നേരത്തെ ഈ വര്‍ഷം ഫലം പ്രഖ്യാപിക്കാണ് സര്‍ക്കാര്‍ തീരുമനം. ഇതിന് അധ്യാപകരുടെ സഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. വരും വര്‍ഷങ്ങളില്‍ കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താന്‍ കൂടുതല്‍ ശ്രദ്ധിക്കും.
സമയമാറ്റത്തിന് പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്ദേശ്യശുദ്ധി ഒന്ന് മാത്രമായിരുന്നു സമയമാറ്റത്തിന് പിന്നില്‍. ചോദ്യപേപ്പറുകള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സേ പരീക്ഷ നേരത്തെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ഹയര്‍സെക്കന്ററി, സേ പരീക്ഷകള്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചു. പരീക്ഷയുടെ സമയമാറ്റം കാരണം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന കുട്ടികളെ ഉദ്ദേശിച്ചാണ് ഈ നിര്‍ദ്ദേശം.
കൊല്ലം|
M. RAJU|
Last Modified വ്യാഴം, 27 മാര്‍ച്ച് 2008 (16:23 IST)
വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സേ പരീക്ഷ ബുദ്ധുമുട്ടുണ്ടാക്കരുതെന്നും മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.