പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. രാവിലെ എട്ടുമണിക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഒരു മിനിറ്റോളം നീണ്ടുനിന്നു.
പത്തനംതിട്ടയിലെ റാന്നി, കോന്നി, വടശ്ശേരിക്കര എന്നീ പ്രദേശങ്ങളില്‍ ചെറിയ മുഴക്കത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
അതേസമയം, കോട്ടയം ജില്ലയിലെ കോരുത്തോട്, എരുമേലി, വെച്ചുച്ചിറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു.