ന്യൂജെന്‍ ദുല്‍ഖറിനേക്കാള്‍ മലയാളികളുടെ മനംകവര്‍ന്ന ഓള്‍ഡ്ജെന്‍ കുഞ്ഞിക്കയായിരുന്നു പുനത്തില്‍ !

ഇതാണ് യഥാർത്ഥ 'കുഞ്ഞിക്ക' !

കോഴിക്കോട്| AISWARYA| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:51 IST)
മലയാളത്തിലെ ഏറ്റവും പ്രീയപ്പെട്ട നടനാണ് ദുല്‍ഖര്‍, ന്യൂജെനറേഷന്‍ കുഞ്ഞിക്കയായി കാണുന്ന ദുല്‍ഖറിന് മുന്‍പ് മലയാളികള്‍ക്ക് ഒരു കുഞ്ഞിക്കയുണ്ടായിരുന്നു. മറ്റാരുമല്ല
മലയാളികളെ അത്രയേറെ സ്വാധീനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്ക.

സാഹിത്യം സൂപ്പര്‍ ആയിരുന്ന കാലത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു കുഞ്ഞബ്ദുള്ള എന്നാണ് മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിട്ടുള്ളത്. അതേസമയം കുഞ്ഞബ്ദുള്ള തനിക്ക് കുഞ്ഞിക്കയായിരുന്നു എന്നാണ് ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതികരിച്ചത്. ലീലാകൃഷ്ണന് മാത്രമല്ല, മറ്റ് പലര്‍ക്കും അദ്ദേഹം കുഞ്ഞിക്കയായിരുന്നു.

മനുഷ്യ സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു കുഞ്ഞിക്ക എന്നാണ് ആലങ്കോട് ലീലാകൃഷ്ണന്‍ പുനത്തിലിനെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. ‘സ്‌മാരകശിലകൾ’ എന്ന നോവലാണ് പുനത്തിൽ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :