നൈറ്റ് ഷോപ്പിംഗിന് തുടക്കമായി

പദ്ധതിക്ക് തണുത്ത പ്രതികരണം

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2007 (11:02 IST)
കൊച്ചിയില്‍ നൈറ്റ് ഷോപ്പിംഗിന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഒരു നഗരത്തില്‍ നടപ്പാക്കുന്നത്. എം.ജി റോഡ്, ബ്രോഡ്‌വെ, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളിലാണ് അര്‍ദ്ധരാത്രി വരെ ഷോപ്പിംഗ് സൌകര്യം ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിലെ വിവിധ വ്യാപാര സംഘടകള്‍ കൂടിയാലോചിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്. നൈറ്റ് വ്യപാരോത്സവത്തിന് വാഹന സൌകര്യവും കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വേദികളിലായി കലാമത്സരങ്ങളും നടക്കുന്നുണ്ട്.

തുടക്കമെന്ന നിലയില്‍ ഹോട്ടലുകളും തുണിക്കടകളും ഫുട്‌വെയര്‍ ഷോപ്പുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമാണ് നൈറ്റ് ഷോപ്പിംഗിലുള്ളത്.
ആഘോഷപൂര്‍വ്വം തുടക്കം കുറിച്ച നിശാ വ്യാപാരോത്സവത്തിന് വ്യാപാരികളില്‍ നിന്നും നഗരവാസികളില്‍ നിന്നും തണുത്ത പ്രതികരണമാണ് ലഭിച്ചത്.

പല വ്യാപാര സ്ഥാപനങ്ങളും നേരത്തെ തന്നെ അടച്ചിരുന്നു. എന്നാല്‍ ചിലര്‍ ഈ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. കൊച്ചി ഹൈടെക്ക് സിറ്റി ആക്കുന്നതിന്‍റെ മുന്നോടിയായാണ് നിശാവ്യാപാരം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. നവംബര്‍ ഒന്നു മുതല്‍ ഈ പദ്ധതി സ്ഥിരം സംവിധാനമാക്കാനും പദ്ധതിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :