നെല്ലിയാമ്പതി: സി ബി ഐ അന്വേഷണം വേണമെന്ന് ഗണേശ് കുമാര്‍
കൊച്ചി|
WEBDUNIA|
PRO
PRO
നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് മന്ത്രി ഗണേശ്കുമാര്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല. ഭൂമിയില്‍ വായ്പ നല്‍കിയിട്ടുള്ള ബാങ്കുകള്‍ക്ക് ഇതില്‍ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും ബാങ്കുകള്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് ഇത് അന്വേഷിപ്പിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് പ്രഖ്യാപിച്ചതെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
നെല്ലിയാമ്പതിയിലെ 25 എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചെറുനെല്ലി എസ്റ്റേറ്റിലെ അഞ്ച് കേസുകളിലും മാങ്കോട്, രാജാക്കാട് എസ്റ്റേറ്റുകളിലെ 11 കേസുകളിലും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
1909-ലെ റിസര്‍വ് വിജ്ഞാപന പ്രകാരം മാങ്കോട്, രാജാക്കാട്, ചെറുനെല്ലി എസ്റ്റേറ്റുകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. എസ്റ്റേറ്റ് ഉടമകള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കൃഷിഭൂമി വിറ്റുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 15,000 പേജ് വരുന്ന സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. വനംവകുപ്പിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.