നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 2-ന് നടക്കും. ജൂണ്‍ 15-ന് ആയിരിക്കും വോട്ടെണ്ണല്‍ നടക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മെയ് 9-ന് ആയിരിക്കും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുക. മെയ് 16 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂഷ്മ പരിശോധന 17-ന് നടക്കും.
പിറവം തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ശക്തമായ തൃകോണ മത്സരമാണ് നെയ്യാറ്റിന്‍കരയില്‍ നടക്കാന്‍ പോകുന്നത്. എംഎല്‍എ സ്ഥാനം രാജിവച്ച് മണ്ഡലത്തെ തെരഞ്ഞെടുപ്പിലേക്ക് നയിച്ച ആര്‍ ശെല്‍വരാജ് ആണ് യു ഡി എഫ് സ്ഥാനാര്‍ഥി. കൈപ്പത്തി ചിഹ്നത്തില്‍ തന്നെയാണ് ശെല്‍വരാജ് മത്സരിക്കുന്നത്.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗം എഫ് ലോറന്‍സ് ആണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ശെല്‍വരാജും ലോറന്‍സും നാടാര്‍ സമുദായത്തിപ്പെട്ടവരാണ്. മുതിര്‍ന്ന നേതാവ് ആര്‍ രാജഗോപാലിനെ തന്നെയാണ് ബി ജെ പി സ്ഥാനാര്‍ഥിയായി രംഗത്തിറക്കുന്നത്. സ്ഥാനാര്‍ഥികള്‍ എല്ലാവരും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.