നെയ്യാറ്റിന്‍കര: അപരന്മാര്‍ക്ക്‌ 'കോഡ്’ ഇടും

ന്യുഡല്‍ഹി| PRATHAPA CHANDRAN|
PRO
PRO
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അപര സ്‌ഥാനാര്‍ഥികള്‍ക്ക്‌ പ്രത്യേക തിരിച്ചറിയല്‍ കോഡ്‌ നല്‍കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. അപരസ്‌ഥാനാര്‍ഥിയുടെ സ്‌ഥലപ്പേര്‌, ജോലി എന്നിവയില്‍ ഏതെങ്കിലും ഒന്ന് പേരിനൊപ്പം വോട്ടിംഗ്‌ മെഷീനില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍‌വരാജിനും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിനും രണ്ട് വീതം അപരന്മാരാണുള്ളത്‌. ഇരുപത് പേരാണ് നെയ്യാറ്റിന്‍കരയില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്‌മ പരിശോധന വ്യാഴാഴ്ച നടക്കും. ജൂണ്‍ രണ്ടിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 15നാണ് നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :